പറളി: പറളി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറളി കിണാവല്ലൂർ ചെമ്മിണിപ്പറമ്പ് ജയപ്രകാശൻ-ഗീത ദമ്പതികളുടെ മൂത്ത മകൾ വർഷയാണ് (16) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരാമാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച ഉച്ചക്ക് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. സഹോദരി: ദൃശ്യ. മങ്കര പൊലീസ് കേസെടുത്തു.