ചെറുതോണി: നിയന്ത്രണം വിട്ട സൈക്കിളിൽനിന്ന് തെറിച്ചുവീണ പത്ത് വയസ്സുകാരൻ മരിച്ചു. ഉദയഗിരി കൂനമ്മാക്കൽ ബേബി-മഞ്ജു ദമ്പതികളുടെ ഏക മകൻ എബിൻ ജോസഫാണ് (10) മരിച്ചത്. തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിൽ തോപ്രാംകുടിക്ക് സമീപം പ്രകാശിൽ വെള്ളിയാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. സൈക്കിളുമായി വീടിന് പുറത്തേക്ക് പോയ എബിൻ നിയന്ത്രണം വിട്ട് പ്രകാശിൽ പുതുതായി നിർമിച്ച മൊബൈൽ ടവറിെൻറ സംരക്ഷണ വേലിയിലേക്ക് വീഴുകയായിരുന്നു. തലക്കും മുഖത്തും ഗുരുതര പരിക്കേറ്റ എബിനെ ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൊടുപുഴയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ മരിച്ചു. ഉദയഗിരി സെൻറ് മേരീസ് യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.