അരൂര്‍: നായ് കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് വനിതാഡ്രൈവര്‍ മരിച്ചു. അരൂര്‍ ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡ് ചന്തിരൂര്‍ വട്ടേഴത്ത് ഷീലയാണ് (42) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ ചന്തിരൂര്‍ പഴയപാലത്തിന് സമീപമാണ് അപകടം. മറിഞ്ഞ ഓട്ടോയില്‍നിന്ന് തെറിച്ച ഷീല തലയടിച്ചാണ് വീണത്. ഗുരുതര പരിക്കേറ്റ ഇവരെ ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഭര്‍ത്താവ് തോമസിെൻറ മരണത്തെ തുടർന്ന് കുടുംബം പുലര്‍ത്താനാണ് ഇവര്‍ ഓട്ടോ ഡ്രൈവറായത്. ചന്തിരൂര്‍ പാലം സ്റ്റാൻഡിലെ ഏക വനിതാ ഡ്രൈവറാണ്. മക്കള്‍: ലെവിന്‍ തോമസ്, ലെഹ്നാ തോമസ്. അരൂര്‍ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ശനിയാഴ്ച സംസ്കരിക്കും.