അടൂർ: സഹപാഠികളായിരുന്ന യുവാവിനെയും യുവതിയെയും അവരവരുടെ വീടുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുമ്പകര പാലവിള പുത്തൻ വീട്ടിൽ യോഹന്നാൻ വർഗീസിെൻറ മകൻ ജെബിനെയാണ് (22) ചൊവ്വാഴ്ച രാവിലെ 7.30 ന് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്. കുറുമ്പകര ചിറമുഖത്ത് ബിജോ ഭവനത്തിൽ ജോൺ മാത്യൂവിെൻറ മകൾ സോന മെറിൻ മാത്യുവിനെ ഉച്ചക്ക് 12.20നും കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇവർ നേരത്തേ ഒരുമിച്ച് പഠിച്ചതാണ്. ജെബിൻ ബംഗളൂരുവിലും സോന അടൂരിലും ഉപരിപഠനത്തിന് ചേർന്നിരുന്നു. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ.