നരിക്കുനി: പന്നിപ്പൊയിൽ ചെറിയോത്ത് ചോയിക്കുട്ടി (84) നിര്യാതനായി. കോൺഗ്രസ് കൊടുവള്ളി ബ്ലോക്ക് നിർവാഹക സമിതിയംഗം, മണ്ഡലം സെക്രട്ടറി, കർഷക കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ്, തെച്ചോട്ട് പള്ള്യാറക്കോട്ട ക്ഷേത്ര കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സരോജിനി. മക്കൾ: രമ, രമണി, രജനി, രാജി. മരുമക്കൾ: രവീന്ദ്രൻ, ബാബു, രാഘവൻ, മനോജ്. സഹോദരങ്ങൾ: മാധവി, ചന്തോമൻ, അപ്പു, ലീല, ബാലൻ, പരേതരായ ഗോപാലൻ, മാധവൻ. സഞ്ചയനം ഞായർ.