പേരാമ്പ്ര: കടിയങ്ങാട് പാലം വെളുത്ത പറമ്പത്ത് മുനീർ (45) സൗദിയിലെ യാമ്പുവിൽ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. ഏറെക്കാലം കടിയങ്ങാട് പാലം ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: അസ്മ. മക്കൾ: സഫ, സഫ്വാൻ. സഹോദരങ്ങൾ: വി.പി. അബ്ബാസ് (ദുബൈ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം ഭാരവാഹി), ഇബ്രാഹിം ഹലവാനി, സൂപ്പി, കുഞ്ഞാമി (കുന്നോത്ത് വയൽ), പരേതനായ സലാം.