നാദാപുരം: വളയത്തെ കർഷക നേതാവും ജനപ്രതിനിധിയുമായിരുന്ന കെ. ഗംഗാധരൻ മാസ്റ്റർ (76) നിര്യാതനായി. കേരള കർഷക സംഘം നാദാപുരം ഏരിയ മുൻ വൈസ്പ്രസിഡൻറാണ്. ചെക്യാട് വേവം, കല്ലുനിര ഡിവിഷനുകളിൽ നിന്നായി ഒരു പതിറ്റാണ്ടോളം തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ചെക്യാട് വേവം എൽ.പി സ്കൂൾ റിട്ട. പ്രധാന അധ്യാപകനാണ്. കേരളാ പെൻഷനേഴ്സ് യൂനിയൻ അംഗമായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: കെ. ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: സന്ധ്യ, രാഗേഷ്. സഹോദരങ്ങൾ: രാഘവൻ, ജാനകി, പരേതരായ ബാലൻ മാസ്റ്റർ, വിജയൻ.