കൊടുവള്ളി: ലഹരിവിരുദ്ധ പ്രവർത്തകനും വസ്ത്ര വ്യാപാരിയുമായിരുന്ന പറമ്പത്തുകാവ് മാട്ടുപൊയിൽതാഴം മൂക്കമാക്കിയിൽ അഹമ്മദ് കോയ (80) നിര്യാതനായി. മദ്യ-മയക്കുമരുന്ന് നിരോധന സമിതി ജില്ല കമ്മിറ്റി അംഗം, കൊടുവള്ളി മേഖല പ്രസിഡൻറ്, കോൺഗ്രസ് കൊടുവള്ളി മണ്ഡലം സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യമാർ: കുഞ്ഞാമിന പൊൻപാറക്കൽ, മറിയക്കുട്ടി അക്കപറമ്പത്ത്. മക്കൾ: സാഹിറ, സാഹിദ, അബ്ദുൽ ഷുക്കൂർ, സക്കീർ ഹുസൈൻ. മരുമക്കൾ: റഹീമ, ആമിന, മജീദ്, പരേതനായ സുലൈമാൻ.