നാദാപുരം: ചിയ്യൂർ മീത്തേല പറമ്പത്ത് കുട്ട്യാലി മൗലവി (അലി മൗലവി -82) നിര്യാതനായി. തെരുവമ്പറമ്പ് അൽ മദ്റസതു റശാദിയ, കുറ്റ്യാടി ഇസ്ലാമിയ കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ദീർഘകാലം കല്ലാച്ചിയിൽ മലഞ്ചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: ജമീല. മക്കൾ: ഇഖ്ബാൽ, യാസിർ, നജീബ്, റഷീദ്, വഹീദ (ഇരുവരും ഖത്തർ). മരുമക്കൾ: നബീൽ (വാണിമേൽ) നസീമ, മൈമൂന, സൽമ. സഹോദരങ്ങൾ: മൂസഹാജി, ഖദീജ, പരേതരായ അമ്മത്, അന്ത്രുഹാജി.