കോഴിക്കോട്: മാവിളിക്കടവ് പരേതനായ ചേലാട്ടുമ്മൽ കുഞ്ഞിക്കുട്ടി ആലി (റിട്ട. സീനിയർ പോർട്ട് കൺസർവേറ്റർ)യുടെ ഭാര്യ മുല്ലവീട്ടിൽ റുഖിയ (90) നിര്യാതയായി. മക്കൾ: അഷ്റഫ് ചേലാട്ട് (കോഓഡിനേറ്റർ മാനസ് സെൻറർ), സാദിഖ് ചേലാട്ട് (റിട്ട. യൂനിവേഴ്സിറ്റി സെൻട്രൽ കോഓപറേറ്റിവ് സ്റ്റോർ), സാബിറ കമ്മദ്, നൗഫിറ മുഹമ്മദ് (മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, കൊടുവള്ളി), പരേതയായ സുഹറ ചേലാട്ട് (റിട്ട. അധ്യാപിക, ജി. എച്ച്.എസ്, കുണ്ടൂപറമ്പ്). മരുമക്കൾ: മുല്ലവീട്ടിൽ ഇമ്പിച്ചഹമ്മദ് (ബിസിനസ്), ടി.പി. കമ്മദ് കുട്ടി (റിട്ട. ഡെപ്യൂട്ടി കൺട്രോളർ ഓഫ് റേഷനിങ്), അഹമ്മദ് മേപ്പൊയിൽ (റിട്ട. ജലസേചന വകുപ്പ്), സുമതി അഷ്റഫ് (റിട്ട. ഹോമിയോ ഡിസ്പെൻസറി), ഷാദിയാ ബാനു. പി (ജി.എച്ച്.എസ്.എസ്, കാരപ്പറമ്പ്).