കുറ്റിക്കാട്ടൂർ: ജീവകാരുണ്യ പ്രവർത്തകനും അൽഖോബാർ കെ.എം.സി.സി ട്രഷററുമായ എൻ.കെ. ഹൗസിൽ മരക്കാർ കുട്ടി ഹാജി (76) ഗൾഫിലേക്കുള്ള യാത്രക്കിടെ നിര്യാതനായി. ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്നും സൗദിയിലെ ദമാമിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തിന് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവെപ്പടുകയായിരുന്നു. കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. നാലു പതിറ്റാണ്ട് പ്രവാസ ജീവിതം നയിച്ച ഇദ്ദേഹം വിസ നിർത്തൽ ചെയ്യാനാണ് (എക്സിറ്റ്) സൗദിയിലേക്ക് തിരിച്ചത്. നാട്ടിലും വിദേശത്തും സാമൂഹിക സേവന രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന ട്രഷററാണ്. ഭാര്യ. ഹലീമ. മക്കൾ: മുഹമ്മദ് അഷ്റഫ്, ആശിഖ്, ആസ്യ, ബുഷ്റ. മരുമക്കൾ: ഹംസ കൊടുവള്ളി, അബ്ദുൽ ഗഫൂർ ആവിലോറ, ഫൗനസ്, മുഹ്സിന. സഹോദരങ്ങൾ: അബൂബക്കർ ഹാജി, മൂസ്സഹാജി, യൂസഫ് ഹാജി, ഫാത്തിമ, ഹലീമ, നഫീസ, സൈനബ, ഖദീജ, പരേതനായ മുഹമ്മദ്.