നാദാപുരം: എടച്ചേരിയിലെ പൗരപ്രമുഖൻ കിഴക്കുംമുറി അബ്ദുല്ല (70) നിര്യാതനായി. പുത്തൻ പള്ളി മഹല്ല് കമ്മിറ്റി, മുനവ്വിറുൽ ഇസ്ലാം മദ്റസ കമ്മിറ്റി എന്നിവയിലെ അംഗവും ഖത്തർ എടച്ചേരി മുസ്ലിം റിലീഫ് കമ്മിറ്റി ഉപദേശക സമിതി അംഗവുമായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: നാസർ, നസീറ, സറീന, അൻസാർ. മരുമക്കൾ: ശംസുദ്ദീൻ, ഗഫൂർ. സഹോദരങ്ങൾ: ഇബ്രാഹിം, അബൂബക്കർ, ഹലീമ, കുഞ്ഞാമി, പാത്തു, മറിയം, പരേതരായ അമ്മദ്, ആയിശ. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് എടച്ചേരി പുത്തൻ പള്ളി ഖബർസ്ഥാനിൽ.