നല്ലളം: മുസ്ലിം എജുക്കേഷൻ മുൻ ഇൻസ്പെക്ടറും പ്രമുഖ സംഘാടകനുമായ നല്ലളം നാസർ മദനി (63) നിര്യാതനായി. മൂന്നു മാസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള നദ്വത്തുൽ മുജാഹിദീൻ വിദ്യാർഥി വിഭാഗമായ എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന നാസർ മദനി അറിയപ്പെടുന്ന സംഘാടകനും മികച്ച അധ്യാപകനും പ്രഭാഷകനുമായിരുന്നു. കെ.എൻ.എം കോഴിക്കോട് ജില്ല പ്രവർത്തക സമിതി അംഗം, ‘ബിസ്മി’ സംസ്ഥാന ചെയർമാൻ, കെ.എൻ.എം മദ്റസ ബോർഡ് മുഫത്തിഷ്, കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഡിയൽ എജുക്കേഷനൽ സൊസൈറ്റി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: അനീസ. മക്കൾ: റഹീബ, അദീബ, അജീബ. മരുമക്കൾ: യാസർ മണലൊടി, ഷാജഹാൻ.