കോഴിക്കോട്: മൂന്നര പതിറ്റാണ്ട് മലയാള പ്രക്ഷേപണ രംഗത്ത് സജീവ സാന്നിധ്യമായ എ.പി. മെഹറലി (81) ഫറോക്ക് ചുങ്കം ‘മെഹ്ഫത്തി’ൽ നിര്യാതനായി. ആകാശവാണി കോഴിക്കോട്, ദേവികുളം നിലയങ്ങളിൽ പ്രോഗ്രാം മേധാവിയായിരുന്ന ഇദ്ദേഹം കണ്ണൂർ നിലയം സ്േറ്റഷൻ ഡയറകട്റായാണ് വിരമിച്ചത്. അമേരിക്കയിൽ തങ്ങി അവിടത്തെ ആമിഷ് സമൂഹത്തെപ്പറ്റി പഠനം നടത്തി രചിച്ച ‘ആമിഷ് സ്ഥലികളിലൂടെ വിസ്മയ പൂർവം എന്ന ഗ്രന്ഥം ശ്രദ്ധ നേടി. പത്രപ്രവർത്തകനും അധ്യാപകനുമായിരുന്നു. ആകാശവാണി അഖിലേന്ത്യാതലത്തിൽ സംഘടിപ്പിച്ച ഇൻറർ യൂനിവേഴ്സിറ്റി റേഡിയോ നാടക രചനാ മത്സരത്തിൽ ഒന്നാം സമ്മാനം നേടി. ആകാശവാണിയിൽ നിരവധി റേഡിയോ നാടകങ്ങളും ഡോക്യുമെൻററികളും ഒരുക്കി. ഭാര്യ: ഫാത്വിമ മെഹറലി (റിട്ട. അധ്യാപിക). മക്കൾ: മെഹ്ഫിൽ മെഹറലി, മെഹ്റൂഫ് മെഹറലി. മരുമക്കൾ: ഹസീന മെഹ്ഫിൽ, അൽമാസ് മെഹ്റൂഫ്.