കാക്കൂർ: കവിയും കാക്കൂരിലെ കലാ-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കാക്കൂർ സി. ബാലൻ (72) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി.സീനിയർ സൂപ്രണ്ടാണ്. കാക്കൂർ ഗ്രാമീണ വായനശാല മുൻ പ്രസിഡൻറ്, മുൻ സെക്രട്ടറി, സൗഹൃദ വേദി പ്രസിഡൻറ് ഗ്രാമീണ വായനശാല ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ സി.കേശവൻ മാസ്റ്റർ. മാതാവ്: പരേതയായ കല്യാണി. ഭാര്യ: സുമതി. മക്കൾ: സി.അനൂപ് കുമാർ, അനുപമ. മരുമക്കൾ: മനീഷ്, ജീജ. സഹോദരങ്ങൾ: സി. കൃഷ്ണൻകുട്ടി, ദേവി, വിക്ടറി ചന്ദ്രൻ, സി.ബാബു രാജൻ, ദിലീപ് കുമാർ, പരേതനായ ജയപ്രകാശൻ.