മുളന്തുരുത്തി: പള്ളിത്താഴം പോസ്റ്റ് ഓഫിസിന് സമീപം ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഇരുചക്രവാഹനം ഓടിച്ചിരുന്ന മുളന്തുരുത്തി തുരുത്തിക്കര ചെറുമഞ്ചിറയില്‍ സിറിള്‍ ജോര്‍ജും (26) കാല്‍നടയാത്രികനായ പിറവം കളമ്പൂര് മുറംതൂക്കില്‍ വീട്ടില്‍ സന്തോഷ് ബേബിയുമാണ് (55) മരിച്ചത്. സന്തോഷ് ബേബി റോഡ് മുറിച്ചുകടക്കുന്നതിനിടെ സിറില്‍ ഓടിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ പെട്ടവരെ നാട്ടുകാര്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സിറിള്‍ വഴിമധ്യ മരിച്ചു. സന്തോഷ് ആശുപത്രിയില്‍ എത്തിയ ശേഷമാണ് മരിച്ചത്. അതേസമയം, അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതായി ആക്ഷേപമുണ്ട്.