തലക്കുളത്തൂർ: മതിലകം വായനശാലക്ക് സമീപം ചെമ്പോളി മീത്തൽ രാജൻ (52) നിര്യാതനായി. കർഷകത്തൊഴിലാളിയായ ഇദ്ദേഹം ജോലിക്ക് പോയ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സംസ്കാരം തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. ഭാര്യമാർ: കമല, പരേതയായ രുഗ്മിണി. മക്കൾ: അമൽ രാജ്, അമൃത. സഹോദരങ്ങൾ: ബാബു, ദിലീപ് കുമാർ, മോഹനൻ. സഞ്ചയനം ബുധനാഴ്ച.