പേരാമ്പ്ര: കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രി ടി.പി. രാമകൃഷ്ണൻ എം.എൽ.എയുടെ ഭാര്യാപിതാവുമായ നൊച്ചാട് വെള്ളിയൂരിലെ മാവട്ട് കണ്ടി എം.കെ. ചെക്കോട്ടി (97) നിര്യാതനായി. 1948 മുതൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരെയും അയിത്തത്തിനും അനാചാരത്തിനുമെതിരെയും നിരവധി സമരങ്ങൾ നയിച്ചു. കൂത്താളി കർഷക സമരത്തിലും പങ്കെടുത്തിരുന്നു. ദീർഘകാലം നൊച്ചാട് ലോക്കൽ സെക്രട്ടറിയായിരുന്നു. വിപ്ലവ ഗായികയും നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന കല്യാണിയാണ് ഭാര്യ. മക്കൾ: എം.കെ. നളിനി ( ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ്) ശശീന്ദ്രൻ (റിട്ട.കെ.ഡി.സി ബാങ്ക്), ശ്യാമള, പ്രകാശൻ വെള്ളിയൂർ (നാടക പ്രവർത്തകൻ) രാഗിണി, പ്രസന്നൻ, മധു (ത്രിവേണി കൺസ്യൂമർ ഫെഡ്, വടകര) മറ്റു മരുമക്കൾ: ഗീത (നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ), കുഞ്ഞിരാമൻ ആക്കൂപ്പറമ്പ്, പ്രേമ, ബാലൻ വാല്യക്കോട്, ഡെസ്സി, സലില.