വില്യാപ്പള്ളി: പറമ്പിൽ ജുമാ മസ്ജിദ് മുഅദ്ദിനും കക്കുന്നത്ത് മഅ്ദിനുൽ ഉലൂം മദ്റസ അധ്യാപകനുമായ മലപ്പുറം ജില്ലയിലെ വഴിക്കടവ് സ്വദേശി സുഫിയാൻ ബാഖവി (39) ഹൃദയാഘാതം മൂലം വില്യാപ്പള്ളിയിൽ മരിച്ചു. 14 വർഷമായി വില്യാപ്പള്ളി പറമ്പിൽ ജുമാ മസ്ജിദിൽ ജോലി ചെയ്തു വരുകയായിരുന്നു. കണ്ണിയം വീട്ടിൽ പരേതനായ അഹമ്മദ് കുട്ടിയുടെ മകനാണ്. ഭാര്യ: സുമയ്യ. മക്കൾ: സന ഫാത്തിമ, മുഹമ്മദ് സമദ്, ഷാഫിയ മെഹറിൻ. മൃതദേഹം വഴിക്കടവിലേക്ക് കൊണ്ടു പോയി.