നടുവണ്ണൂർ: കണ്ണമ്പാലത്തെരു ഭഗവതി ക്ഷേത്ര സ്ഥാനിയും വാഴോത്ത് കാഞ്ഞിരോട്ട് തറവാട്ട് കാരണവരും പഴയകാല വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായ കാവുന്തറയിലെ രാവാരി കണ്ടി ദാമോദരൻ കിടാവ് (100) നിര്യാതനായി. ഭാര്യ: ജാനു, മാതാവ് : കാട്ടേരി ചെമ്മരത്തൂർ. മക്കൾ: സൗദ, ഇന്ദിര, കാഞ്ചന. മരുമക്കൾ: പരേതനായ പുതിയ പുറത്ത് ശ്രീധരൻ നായർ, സുകുമാരൻ അടിയോടി, രാജൻ നായർ ചീക്കിലോട്. സഹോദരങ്ങൾ: ജാനകിയമ്മ, പരേതരായ പത്മനാഭൻ കിടാവ്, ബാലകൃഷ്ണൻ കിടാവ്, കുട്ടിക്കൃഷ്ണൻ കിടാവ്, കമലാക്ഷിയമ്മ. സഞ്ചയനം വ്യാഴാഴ്ച.