കാക്കൂർ: പഞ്ചായത്തിലെ തലമുതിർന്ന സി.പി.എം നേതാവ് പി.എം. കല്യാണിക്കുട്ടി (70) നിര്യാതയായി. മഹിള അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റി അംഗവും ദീർഘകാലം കക്കോടി ഏരിയ സെക്രട്ടറിയും ആയിരുന്നു. സി.പി.എം കക്കോടി ഏരിയ കമ്മിറ്റി അംഗവും രണ്ടു തവണ കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും കോഴിക്കോട് ജില്ല പഞ്ചായത്ത് അംഗവും ആയിരുന്നു. കാക്കൂർ പഞ്ചായത്ത് വനിത സഹകരണ സംഘം സ്ഥാപക പ്രസിഡൻറും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകയുമായിരുന്നു. ഭർത്താവ്: എം.എസ്. മണിമാസ്റ്റർ (റിട്ട. അധ്യാപകൻ). മക്കൾ : ജെസ്സി (എസ്.ബി.ഐ. കൊടുവള്ളി ), ശിബി (ടൈറ്റാനിയം, തിരുവനന്തപുരം). മരുമക്കൾ: ഷബ്ന (കേരള ബാങ്ക് കക്കോടി), സുമി. ചൊവ്വാഴ്ച രാവിലെ സി.പി.എം. കാക്കൂർ ലോക്കൽ കമ്മിറ്റി ഓഫിസിൽ പൊതു ദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.