കിണാശ്ശേരി: കിണാശ്ശേരി യതീംഖാന റോഡ് പുളിക്കൽ ഇബ്രാഹീം കോയ (74) പടന്നയിൽപറമ്പ് ‘തീര’ത്തിൽ നിര്യാതനായി. കിണാശ്ശേരി ശാഫി ജുമുഅത്ത് പള്ളി ദർസ് കമ്മിറ്റി െസക്രട്ടറി, എം.എസ്.എസ് യൂനിറ്റ് കമ്മിറ്റി അംഗം, മാനന്ത്രാവിൽ ജുമാമസ്ജിദ് കമ്മിറ്റി അംഗം, കിണാശ്ശേരി യതീംഖാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചെങ്ങോട്ടുകാവ് താഴെ വരിപ്ര സുബൈദ. മക്കൾ: ഷഹനാസ്, ഷാഹിദ, ഷാനിബ, മുഹമ്മദ് സഹീർ. മരുമക്കൾ: വി.പി. അസൈനാർ (പെരുമണ്ണ), പീറ്റക്കണ്ടി അഹമ്മദ്കോയ (കാപ്പാട്), ജലീഷ് ബഡേരി (ഫറോക്ക്), റഹീസ. സഹോദരങ്ങള്‍: കദീശബി, പരേതരായ പുത്തലത്ത് ഉസ്മാൻകോയ ഹാജി, മൊയ്തീൻകോയ, പാത്തേയ്.