അരീക്കോട് (മലപ്പുറം): ‘ഉണ്ടോ സഖീ, ഒരു കുല മുന്തിരി’ ഉൾപ്പെടെ നൂറോളം മാപ്പിളപ്പാട്ടുകളുടെ രചയിതാവും മതപണ്ഡിതനും പ്രഭാഷകനുമായ റഹീം കുറ്റ്യാടി (76) നിര്യാതനായി. ഗീത-ബൈബിൾ, ഖുർആൻ സമന്വയ ദർശനം, ഖുർആനും പൂർവവേദങ്ങളും, ശാസ്ത്ര വിസ്മയങ്ങൾ ഖുർആനിൽ, സാൽവേഷൻ തുടങ്ങി പത്ത് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന സമിതി മുൻ അംഗമായിരുന്നു. നാദാപുരം ഗവ. യു.പി സ്കൂളിൽ അറബിക് അധ്യാപകനാണ്. ഭാര്യമാർ: ഹഫ്സത്ത്, സലീന. മക്കൾ: എം. ഉമൈബ (അധ്യാപിക, എൻ.എ.എം.എച്ച് എസ്.എസ് പെരിങ്ങത്തൂർ), റഹീന, നഈമ, തസ്നീം (അധ്യാപകൻ), ഡോ. എം. ഉമൈർ ഖാൻ (അസി. പ്രഫ. ആർ.യു.എ കോളജ്, ഫറൂഖ്), ഫായിസ് മസ്റൂർ, മുസ്ന, റഹ്മ, റസീം, ഫാസിൽ, ഇഹ്സാൻ. മരുമക്കൾ: മുസ്തഫ (റോളക്സ് ട്രാവൽസ്, കോഴിക്കോട്), റഫീഖ് റഷീദ് (സിനിമാട്ടോഗ്രാഫർ), സൗദ തസ്നീം, റസീന ഉമൈർ (ടി.എം. കോളജ്, നാദാപുരം), പരേതനായ ഹമീദ് കരിയാട് (മുൻ കണ്ണൂർ ജില്ല പഞ്ചായത്തംഗം). സഹോദരങ്ങൾ: മഹമൂദ് മാസ്റ്റർ, അബ്ദുൽ ജലീൽ, അബ്ദുൽ മജീദ്, നൂറുദ്ദീൻ, മറിയം, റുഖിയ, ശരീഫ, പരേതരായ സൈനുദ്ദീൻ മാസ്റ്റർ, ഹമീദ് ശർവാനി (മാപ്പിളപ്പാട്ട് ഗായകൻ), അബ്ദുൽ കരീം മൗലവി, നഫീസ.