ഫറോക്ക്: പുറ്റേക്കാട് പരേതനായ കൊളത്തിൽ കുഞ്ഞാലി ഹാജിയുടെ മകൻ അബ്ദുൽ ജബ്ബാർ ഹാജി (68) നിര്യാതനായി. ഫറോക്ക് ടൗൺ കെ.എൻ.എം യൂനിറ്റ് പ്രസിഡൻറ്, ഫറോക്ക് മണ്ഡലം കെ.എൻ.എം പ്രവർത്തക സമിതി അംഗം, ഫറോക്ക് ടൗൺ മസ്ജിദ് മുബാറക്ക് കമ്മിറ്റി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കർഷകശ്രീ അവാർഡ് ജേതാവാണ്. ഭാര്യ: ഫാത്തിമ്മുക്കുട്ടി. മക്കൾ: ഫർഹത്തുന്നിസ, ഷമീറ ബാനു, സുമയ്യ ബീവി, അബ്ദുൽ വാരിസ്. മരുമക്കൾ: മുഹമ്മദ് ഇഖ്ബാൽ, നൗഷാദ്, മുനീബ്. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, സുലൈമാൻ കോയ, അവ്വാ ഉമ്മ, പരേതയായ ആസ്യ.