കടമേരി: പൗരമുഖ്യനും കടമേരി മാപ്പിള യു.പി.സ്കൂൾ മാനേജരുമായ തുമ്പിയോട്ടു കുന്നുമ്മൽ ഇബ്രാഹിം ഹാജി (94) നിര്യാതനായി. കടമേരി മിഫ്താഹുൽ ഉലൂം സെക്കൻഡറി മദ്റസ പ്രസിഡൻറ്, തുമ്പിയോട്ടുകുന്നുമ്മൽ ജുമുഅത്ത് പള്ളി മഹല്ല് പ്രസിഡൻറ്, കടമേരി റഹ്മാനിയ്യ അറബിക് കോളജ് വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ: പരേതയായ കുഞ്ഞാമി (കുനിങ്ങാട്). മക്കൾ: മറിയം, കുഞ്ഞബ്ദുല്ല (ബഹ്റൈൻ), മൂസ, ബഷീർ (അധ്യാപകൻ, ആർ.എ.സി. ഹൈസ്കൂൾ, കടമേരി), മജീദ്, പാത്തു, പരേതനായ അമ്മദ്.മരുമക്കൾ: കുന്നോത്ത് അമ്മദ് ഹാജി (അട്ടക്കുളങ്ങര), അമ്മദ് ഹാജി (നരിക്കാട്ടേരി), റസിയ, സമീറ, ബുഷ്റ, സുഹൈബ ബീവി.