കോഴിക്കോട്: പ്രശസ്ത സെവൻസ് ഫുട്ബാൾ റഫറിയും കേരള സെവൻസ് ഫുട്ബാൾ റഫറീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടുമായ തിരുവണ്ണൂർ കോട്ടൺമില്ലിന് സമീപം വടക്കേ വീട്ടിൽ ആലിക്കോയ (65) അന്തരിച്ചു. 35 വർഷത്തിലേറെക്കാലം സെവൻസ് ഫുട്ബാൾ റഫറിയായിരുന്ന ആലിക്കോയ സംസ്ഥാനത്തുടനീളമുള്ള മത്സരങ്ങളിൽ വിസിലൂതിയിട്ടുണ്ട്. ചെറുപ്പകാലത്ത് ഫുട്ബാൾ താരമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: നജ്മുദ്ദീൻ, നഫ്സുദ്ദീൻ (സൗദി അറേബ്യ), സഫറുദ്ദീൻ. മരുമക്കൾ: ജസ്ന, നജ്ന, ഇഷ മറിയം.