കൊയിലാണ്ടി: പൊയിൽക്കാവ് രമണീയത്തിൽ എം.ആർ. സരളാദേവി (54) നിര്യാതയായി. പൊയിൽക്കാവ് യു.പി സ്കൂൾ അധ്യാപികയാണ്. മേലൂർ കൊണ്ടംവള്ളി അമ്പലപ്പറമ്പിൽ റിട്ട. ക്യാപ്റ്റൻ രാമൻ നായരുടെയും കമലാക്ഷിയമ്മയുടേയും മകളാണ്. ഭർത്താവ്: ടി.പി. രാഘവൻ നായർ (റിട്ട.റെയിൽവേ സ്റ്റേഷൻ മാസ്റ്റർ). മക്കൾ: സഞ്ജയ് കുമാർ, മഞ്ജുഷ. മരുമക്കൾ: സുധിൽ, ശ്രീപ്രിയ. സഹോദരങ്ങൾ: സുകുമാരൻ, സതീദേവി (ഇരുവരും ഗൾഫ്), സുരേഷ് കുമാർ.