കൊയിലാണ്ടി: പഴയ ബസ് സ്റ്റാൻഡിന് പിറകുവശം കാട്ടിലകത്ത് അഹമ്മദ് (78) നിര്യാതനായി. റെയില്‍വേ സ്റ്റേഷന് സമീപം മുജീബ് സൈക്കിള്‍ മാര്‍ട്ട് എന്ന സ്ഥാപനം നടത്തിയിരുന്നു. മദ്റസത്തുല്‍ ബദ്രിയ്യ കമ്മിറ്റി കൗണ്‍സില്‍ മെംബറായിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: മുജീബ്, വാഹിദ, ഷക്കീന, സെലീന. മരുമക്കള്‍: അബ്ദുല്ല, ഷെഫീഖ് , പരേതനായ ലത്തീഫ്. സഹോദരങ്ങള്‍: ഹംസ, ഖാദര്‍, അലവി (റിട്ട.കൃഷിഓഫിസര്‍), പരേതനായ ഉസ്മാൻ.