കിണാശ്ശേരി: പരേതനായ പാലക്കണ്ടി അഹമ്മദ് ഹാജിയുടെ മകനും മിനാർ ടി.എം.ടി എക്സിക്യൂട്ടീവ് ഫൈനാൻസ് മാനേജറുമായ ഗുലാം പാലക്കണ്ടി (68) കിണാശ്ശേരി തൊട്ടുമ്മാരത്തെ വസതിയിൽ നിര്യാതനായി. കോൺഗ്രസ് മാങ്കാവ് ബ്ലോക്ക് സെക്രട്ടറിയായിരുന്നു. ഭാര്യ: ഖമറുന്നിസ. മക്കൾ: ശബ്നം, ഷമസ് അഹമ്മദ് (ദുബൈ), ഖദീജ ഷിമ്മി. മരുമക്കൾ: മുഹമ്മദ് റാഫി (ദുബൈ), ഷഫ്ന, ടി.വി. ജസീർ (മലബാർ റസ്റ്റാറൻറ്, പാലക്കാട്). സഹോദരങ്ങൾ: പാലക്കണ്ടി മൊയ്തീൻ അഹമ്മദ് (മുൻ ഡെപ്യൂട്ടി മേയർ, കോഴിക്കോട് കോർപറേഷൻ), ശംസുദ്ദീൻ, റുഖിയ, ജമീല, നഫീസ ഇക്ബാൽ, പരേതരായ പാലക്കണ്ടി ഇമ്പിച്ചഹമ്മദ് ഹാജി, അബ്ദുള്ള കോയ, സെയ്തു ഹാജി, മുഹമ്മദ് കോയ (മമ്മു), ബഷീർ അഹമ്മദ്, ജമാൽ അഹമ്മദ്, ഇമ്പിച്ചി പാത്തുമ്മബി, നാസർ.