നാദാപുരം: ചാലപ്പുറം വിമുക്ത ഭടൻ മുറിച്ചാണ്ടിയിൽ ഭാസ്കരൻ അടിയോടി (81) നിര്യാതനായി. കോവിഡ് ഭേദമായ ശേഷം വീണ്ടും ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ രാധാമണി ആഴ്ചകൾക്ക് മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മക്കൾ: സുനോജ് (ബഹ്റൈൻ), രാജേഷ് (റവന്യൂ വകുപ്പ്), സീമ (ബഹ്റൈൻ). മരുമക്കൾ: ആശ, ധന്യ, രാജേഷ്.