പെരുമ്പാവൂർ: പഴയവീട് പൊളിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. അല്ലപ്ര ആശാരിമോളം അമ്പലപ്പറമ്പിൽ വിജയനാണ് (60) മരിച്ചത്. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. രായമംഗലം പീച്ചനാംമുകളിലുള്ള വീട് ബ്രേക്കർ ഉപയോഗിച്ച് പൊളിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞ് വിജയെൻറ ദേഹത്ത് വീഴുകയായിരുന്നു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: അംബിക. മകൻ: അരവിന്ദ്.