ചെങ്ങമനാട്: സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെയും നവജാത ശിശുവിെൻറയും വേര്‍പാടില്‍ മനംനൊന്ത് നാട്ടിലെത്തിയ യുവാവിനെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തി. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ (വലിയവീട്ടില്‍) കുഞ്ഞുമോെൻറയും ഉഷയുടെയും മകൻ വിഷ്ണുവിനെയാണ് (32) മരിച്ചനിലയിൽ കണ്ടത്. രാവിലെ ഉണരാതെ വന്നതോടെ വീട്ടുകാര്‍ കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അവശനിലയിലായിരുന്ന വിഷ്ണുവിനെ നാട്ടുകാര്‍ ദേശം സി.എ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദിയിലെ ഖത്തീഫില്‍ അക്കൗണ്ടൻറായിരുന്ന വിഷ്ണു ഭാര്യയോടൊപ്പമാണ് അവിടെ താമസിച്ചിരുന്നത്. കരിങ്കുന്നം തടത്തില്‍ വീട്ടില്‍ ടി.ജി. മണിലാലിെൻറയും ശോഭനയുടെയും മകള്‍ ഗാഥയായിരുന്നു ഭാര്യ.ആറുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ഗാഥയെ പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. നില വഷളായതിനെത്തുടര്‍ന്ന് കുഞ്ഞിനെ ശസ്തക്രിയയിലൂടെ പുറത്തെടുത്തു. എന്നാല്‍, മണിക്കൂറുകള്‍ക്കകം ഗാഥയും അതിതീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുഞ്ഞ് (ആരാധന) രണ്ടുദിവസത്തിനുശേഷവും മരിച്ചു. ഗാഥയുടെ മൃതദേഹം ദമ്മാമില്‍ സംസ്കരിച്ചു. തകര്‍ന്ന മനസ്സോടെ ദിവസങ്ങള്‍ക്കകം നാട്ടിലെത്തിയ വിഷ്ണു നിരാശനായി കഴിയുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്.