കുന്നുകര: രണ്ടുദിവസം മുമ്പ് കാണാതായ യുവാവിെൻറ മൃതദേഹം പെരിയാറില്‍ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം നടുവട്ടം മണവാളന് വീട്ടില്‍ സേവ്യറിെൻറ മകന് അഖിലിെൻറ (29) മൃതദേഹമാണ് പെരിയാറില്‍ കുന്നുകര വയല്‍ക്കര പുതുശ്ശേരിക്കടവില്‍ വ്യാഴാഴ്ച പുലര്‍ച്ച കണ്ടെത്തിയത്. ഗുജറാത്തിലാണ് അഖില്‍ കുടുംബസമേതം താമസിക്കുന്നതെങ്കിലും ഇടക്ക് നടുവട്ടെത്ത ബന്ധുക്കളുടെ വീടുകളില്‍ വരാറുണ്ട്. അപ്രകാരം ഏതാനും നാള് മുമ്പാണ് നാട്ടിലെത്തിയത്. അഖില്‍ ഇടക്ക് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുെന്നന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഹോട്ടല്‍ മാനേജ്മെൻറ് ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി മുതല്‍ അഖിലിെൻറ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫായതോടെ ബന്ധുക്കള്‍ കാലടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം പെരിയാറില്‍ കണ്ടെത്തിയത്. അഖിലിെൻറ ബാഗും വസ്ത്രങ്ങളും ദേശം മംഗലപ്പുഴ പാലത്തിന് താഴെ പെരിയാര്‍ തീരത്തുനിന്ന് കണ്ടെത്തി. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞതോടെ ചെങ്ങമനാട് പൊലീസ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം കോവിഡ് പരിശോധനക്കും പോസ്റ്റ്മോര്‍ട്ടത്തിനുമായി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് നീക്കി. മാതാവ്: സിസിലി. സഹോദരി: ടിനു.