കൂട്ടാലിട: മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് പൂനത്ത് മുച്ചൂട്ടിൽ കുഞ്ഞബ്ദുല്ല ഹാജി (75) നിര്യാതനായി. കോട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്, പൂനത്ത് മഹല്ല് വൈസ് പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: അഷറഫ്, കമറുന്നിസ, ഫാരിദ. മരുമക്കൾ: ഇല്യാസ്, ബുഷ്റ (കോട്ടൂർ ഗ്രാമപഞ്ചായത്ത് മെംബർ), പരേതനായ മുസ്തഫ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പൂനത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.