കൊയിലാണ്ടി: ബീച്ച് റോഡ് പുത്തന്‍പുരയില്‍ പരേതനായ സയ്യിദ് അലവി ബാഫഖി തങ്ങളുടെ ഭാര്യ ശരീഫ സൈനബ ബീവി (66) നിര്യാതയായി. പരേതരായ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെയും ശരീഫ റുഖിയ ബീവിയുടെയും മകളാണ്. മക്കള്‍: ശരീഫ നഫീസ, സയ്യിദ് അബ്ദുല്‍ഖാദര്‍ ബാഫഖി (അബൂദബി), സയ്യിദ് യൂനുസ് ബാഫഖി, സയ്യിദ് ഇസ്മാഈല്‍ ബാഫഖി (അബൂദബി). മരുമക്കള്‍: സയ്യിദ് ഇബ്രാഹിം ഹൈദ്രോസ് തങ്ങള്‍ പെരുവട്ടൂര്‍, ശരീഫ ജുമാന, നസീഹ ബീവി, ഫായിസ ബീവി. സഹോദരങ്ങള്‍: സയ്യിദ് ഹസ്സന് ബാഫഖി, സയ്യിദ് ഫസല്‍ ബാഫഖി.