വടകര: ചെമ്മരത്തൂർ തെക്കെ രാമത്ത് ജയരാജൻ (54) ബംഗളൂരുവിൽ നിര്യാതനായി. യൂത്ത് കോൺഗ്രസ് മുൻ മേപ്പയൂർ മണ്ഡലം പ്രസിഡൻറായിരുന്നു. പിതാവ്: പരേതനായ അനന്തൻ നമ്പ്യാർ. മാതാവ്: പരേതയായ ദേവിയമ്മ. ഭാര്യ: ഗീത (ആവള). മക്കൾ: അനശ്വര, അനുഗ്രഹ (വിദ്യാർഥി, വടകര സെൻറ് ആൻറണീസ് ഹൈസ്കൂൾ). സഹോദരങ്ങൾ: രാമചന്ദ്രൻ, സദാനന്ദൻ, രാധാമണി, രാജമല്ലി. സഞ്ചയനം ഞായറാഴ്ച.