കോഴിക്കോട്: നല്ലളം ബസാർ മുല്ലവീട്ടിൽ വെളുത്തേടത്ത് ഇമ്പിച്ചഹമ്മദിെൻറ ഭാര്യ സുഹറ ചേലാട്ട് (71) നിര്യാതയായി. കുണ്ടൂപറമ്പ് ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. പിതാവ്: പരേതനായ ചേലാട്ടുമ്മൽ കുഞ്ഞിക്കുട്ടി ആലി. മാതാവ്: മുല്ലവീട്ടിൽ റുഖിയ. മക്കൾ: എം.വി ഫിറോസ് (സീനിയർ സബ് എഡിറ്റർ, സിറാജ് ദിനപത്രം), ജുനൈദ് (സിസ്കോം, കോഴിക്കോട്), റജുലുദ്ദീൻ (സഊദി). മരുമക്കൾ: തെസ്ലി (അധ്യാപിക, അൽ ഹറമൈൻ സ്കൂൾ പുതിയങ്ങാടി), ലബീബ (ഡെൻറിസ്റ്റ്), അഫ്ര (സഊദി). സഹോദരങ്ങൾ: അശ്റഫ്, സാദിഖ്, സാബിറ കമ്മദ്, നൗഫിറ മുഹമ്മദ്.