കൊടിയത്തൂർ: ചെറുവാടി നടുക്കണ്ടിയിൽ അബ്ദുല്ല (അബ്ദു-63) നിര്യാതനായി. കൊടിയത്തൂർ പഞ്ചായത്ത് കർഷക അവാർഡ് ജേതാവാണ്. കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലറും വാർഡ് വൈസ് പ്രസിഡൻറുമാണ്. ഭാര്യ: മറിയകുട്ടി (കിഴുപറമ്പ്). മക്കൾ: അബ്ദുൽമൻസൂർ (സാഗർ കാറ്ററിങ്ങ് സർവിസ് പന്നിക്കോട്), നിയാസ്, ജാസിത് (ഖത്തർ), ഉനൈസ് (സൗദി), ബാസിത്. മരുമക്കൾ: നജ്ലത്ത് (പൂവാട്ടുപറമ്പ് ), ജസീല (വെസ്റ്റ് കൊടിയത്തൂർ), ഹസ്ന ബാനു (കാരക്കുറ്റി), നജാത്ത് (കൊണ്ടോട്ടി). സഹോദരങ്ങൾ: കലന്തൻ കുട്ടി, മുഹമ്മദ്, ആമിന, കദീജ, ഫാത്തിമ.