ദോഹ: ദീർഘകാലമായി ഖത്തറിൽ ജോലിചെയ്യുന്ന വടകര താഴങ്ങാടി കക്കുന്നത്ത് കോയാൻറവിട കെ.കെ. മഹമൂദ് (65) നിര്യാതനായി. 45 വർഷത്തോളമായി ഖത്തറിലെ ഫരീജ് അൽ സുദാനിൽ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ റംലയും ഇദ്ദേഹത്തിനൊപ്പമാണ്. വെള്ളിയാഴ്ച പുലർച്ച കോഴിക്കോട് എത്തിക്കുന്ന മൃതദേഹം, രാവിലെ എട്ടിന് വടകര താഴങ്ങാടി ജുമഅത്ത്പള്ളിയിൽ നമസ്കാരത്തിനു ശേഷം ഖബറടക്കും. സഹോദരിമാർ: സുഹറ, റുഖിയ, പരേതരായ സഫിയ, കുഞ്ഞയിശ.