മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കെ.ജി.എം.എസ് യു.പി സ്കൂൾ റിട്ട. അധ്യാപകനുമായിരുന്ന പഞ്ഞോല പി. കുഞ്ഞായൻ മാസ്റ്റർ (83) നിര്യാതനായി. ദീർഘകാലം സി.പി.എം മേപ്പയൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. നിടുമ്പൊയിൽ, നരക്കോട്, കൊഴുക്കല്ലൂർ ബ്രാഞ്ചുകളുടെ സെക്രട്ടറി, മേപ്പയൂർ കോ ഓപറേറ്റിവ് ടൗൺ ബാങ്ക് പ്രസിഡൻറ് അധ്യാപക സംഘടനാ നേതാവ്, കർഷകസംഘം നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യമാർ: മറിയം, പരേതയായ ആയിഷ. മക്കൾ: ടി.എം. സുബൈർ (അധ്യാപകൻ, മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ), മുനീർ (കെ.പി.എം.എച്ച്.എസ്, അരിക്കുളം), പി. ഷാജിദ് (അധ്യാപകൻ, വാകയാട് ഹയർസെക്കൻഡറി സ്കൂൾ), ഷാനിദ, ഷമീന, പരേതനായ മുഹമ്മദ് അബ്ദുറഹിമാൻ. മരുമക്കൾ: ഹാജറ, ജസീറ, സീനത്ത്, സജിന, സലീൽ, ലത്തീഫ്. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുറഹിമാൻ, മറിയം, പരീദ, പരേതരായ അമ്മത്, ഫാത്തിമ കുഞ്ഞയിഷ.