കുറ്റ്യാടി: കായക്കൊടി പഞ്ചായത്ത് മുൻ മെംബറും ആശാവർക്കറുമായ എൻ.കെ. സുജിത (42) നിര്യാതയായി. സി.പി.എം പൂത്തറ ബ്രാഞ്ച് കമ്മിറ്റി അംഗം, എ.കെ.ജി ഗ്രന്ഥാലയം നെടുമണ്ണൂർ എക്സിക്യൂട്ടിവ് മെംബർ, ജനാധിപത്യ മഹിള അസോസിയേഷൻ മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ്: പി.പി. ചന്ദ്രൻ. മക്കൾ: അതുൽ, അമയ. പിതാവ്: എൻ.കെ. കൃഷ്ണൻ. മാതാവ്: കല്യാണി. സഹോദരങ്ങൾ: സുജിത്, സുജാത.