നാദാപുരം: വളയം കല്ലുനിര കക്കുന്നിയിൽ ലിജേഷ് (33) ഒമാനിൽ നിര്യാതനായി. വെൽഡിങ് ജോലി ചെയ്യുന്ന ലിജേഷ് ഈമാസം ഒമ്പതിനാണ് ഒമാനിലെ താമസസ്ഥലത്തെ കെട്ടിടത്തിൽനിന്ന് വീണു മരിച്ചത്. മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. പിതാവ്: കുഞ്ഞിരാമൻ. മാതാവ്: ലീല. സഹോദരി: ലിജിന.