ഓമശ്ശേരി: റിട്ട. പ്രധാന അധ്യാപകൻ കാതിയോട് കരിമ്പലങ്ങോട്ട് അസൈൻ (69) നിര്യാതനായി. മണാശ്ശേരി ജി.യു.പി.സ്കൂൾ, കൊടുവള്ളി ഹൈസ്കൂൾ, നീലേശ്വരം ഹൈസ്കൂൾ, പൂളപ്പൊയിൽ ജി.എൽ.പി സ്കൂൾ, മുക്കം ഓർഫനേജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിട്ടുണ്ട്. തെച്യാട് അൽ ഇർഷാദ് ചാരിറ്റബിൾ ട്രസ്റ്റ്, കാതിയോട് ഹിദായ മസ്ജിദ്, അൽ മദ്രസത്തുസ്സുന്നിയ സ്ഥാപനങ്ങളുടെ സെക്രട്ടറിയാണ്. മക്കൾ: മുഹമ്മദ് മുസ്തഫ, സാജിദ (കാരുണ്യ ഫാർമസി മെഡിക്കൽ കോളജ്), ഉമ്മു സൽമ, ഷാഹിന. മരുമക്കൾ: അബ്ദുസ്സമദ് കുതിരാടം (അധ്യാപകൻ, കണ്ണൂർ), മുഹമ്മദ് ശാഫി (അധ്യാപകൻ ജി.എൽ.പി സ്കൂൾ, തൊണ്ടിമ്മൽ), സിദ്ദീഖ് (ജയിൽ വകുപ്പ്, വയനാട്) ഫഹ്മിദ. ഖബറടക്കം ബുധനാഴ്ച 9.30ന് പൂളപ്പൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.