കൊടുവള്ളി: കിഴക്കോത്ത് പരപ്പാറ ശിവരാജൻ മാസ്റ്റർ (62) നിര്യാതനായി. ദീർഘകാലം കിഴക്കോത്ത് പന്നൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. കൊടുവള്ളി, മണാശ്ശേരി, താമരശ്ശേരി, തിരുവണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ എസ്.എസ്.എ. ബി.പി. ഒ ആയും, പരപ്പിൽ ജി.എൽ.പി. സ്കൂൾ പ്രധാന അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതി അംഗം, മികച്ച കർഷകൻ, പ്രദേശത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമായിരുന്നു. പാതാവ്: പരേതനായ ഉക്കാരുട്ടി. അമ്മ: പരേതയായ യശോധ. ഭാര്യ: നിർമലകുമാരി. മക്കൾ: അനുരാജ്, അമൃത, അബി രാജ്. സഹോദരങ്ങൾ: ശശിധരൻ, ജയചന്ദ്രൻ ,ബാബുരാജ്, മനോജ് (റിയാദ്). സഞ്ചയനം വെള്ളിയാഴ്ച.