മുംബൈ: ഗായിക ജഗ്ജിത് കൗർ (93) നിര്യാതയായി. അന്തരിച്ച ഗാനരചയിതാവ് ഖയ്യാമിെൻറ ഭാര്യയാണ്. ഖയ്യാമിേൻറത് ഉൾപ്പെടെ നിരവധി ഗാനങ്ങൾ ജഗ്ജിത് കൗർ ആലപിച്ചിട്ടുണ്ട്. ‘ദേക് ലോ ആജ് ഹംകോ’ (ബസാർ), ‘പെഹ്ലെ തോ ആംഖ് മിലാന’ (ഷോല ഒൗർ ഷബ്നം), ‘തും അപ്ന രഞ്ചോ ഗം അപ്നി പരേശാനി മുജേ ദേ ദോ’ (ഷഗുൻ) തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങൾ. അമ്പതുകളിലാണ് ഇവർ സംഗീതലോകെത്തത്തിയത്. വളർന്നു വരുന്ന കലാകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും സഹായം നൽകാൻ 2016ൽ ഖയ്യാം ജഗ്ജീദ് കൗർ കെ.പി.ജി ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ചിരുന്നു.