തൊടുപുഴ: നഗരത്തിൽ ചെരിപ്പ് നന്നാക്കുന്ന കുമാരമംഗലം പാറ താഴെപിള്ളിൽ ചന്ദ്രൻ (56) വിഷം ഉള്ളിൽച്ചെന്ന് മരിച്ചു. സിവിൽ സ്റ്റേഷന് സമീപം ജോലി ചെയ്തിരുന്ന ചന്ദ്രന് കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സാമ്പത്തികപ്രശ്നം ഉണ്ടായിരുന്നതായി പറയുന്നു. വാടകവീട്ടിൽ ശനിയാഴ്ച പുലർച്ച ചന്ദ്രനെയും ഭാര്യ ഗിരിജയെയും അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചന്ദ്രനെ രക്ഷിക്കാനായില്ല. ഗിരിജയെ അവശനിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.