വേളം: വലകെട്ടിലെ തിരുവങ്ങോത്ത്കണ്ടി കുഞ്ഞഹമ്മദ് മുസ്ലിയാർ (75) നിര്യാതനായി. വലകെട്ട് മഹല്ല് കമ്മിറ്റി ഉപദേശക സമിതി അംഗവും മുൻ ഭാരവാഹിയുമാണ്. മയ്യന്നൂർ, പൂക്കോം, കീഴ്മാടം, പൂവ്വാട്ട് കുനി മഹല്ലുകളിൽ ഖത്തീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലമായി പൂക്കോം ദാറുൽ ഇസ്ലാം മദ്റസയിൽ അധ്യാപകനായിരുന്നു. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: ടി.കെ. യൂനുസ് വഹബി (മസ്കത്ത് കെ.എം.സി.സി കുറ്റ്യാടി മണ്ഡലം സെക്രട്ടറി), ശുഐബ്, മിദ്ലാജ്, നസീബ, ജുവൈരിയ, ആയിശ, ആലിയത്ത്. മരുമക്കൾ: പി.എ. ലത്തീഫ് വലകെട്ട്, മുഹമ്മദ് സഖാഫി കടിയങ്ങാട്, അബ്ദുല്ല സഖാഫി ചിയ്യൂർ, അബ്ദുറഹ്മാൻ ജാതിയേരി കല്ലുമ്മൽ, ജുവൈരിയ, സഅദ, ലാല ഫാത്തിമ. സഹോദരങ്ങൾ: പാത്തു ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ, പരേതനായ ടി.കെ. മമ്മു മുസ്ലിയാർ, അന്ത്രു മുസ്ലിയാർ.