പേരാമ്പ്ര: ജമാഅത്തെ ഇസ്ലാമി നാസിമും മദ്രസ അധ്യാപകനുമായിരുന്ന നൊച്ചാട് തേവറാട്ട് ടി. അബ്ദുൾ അസീസ് (50) നിര്യാതനായി.ദാറുന്നുജൂം മദ്രസ പേരാമ്പ്ര, മദ്രസത്തുൽ ഇഹ്സാൻ വെള്ളിയൂർ, ഹിറ പ്രൈമറി മദ്രസ മുയിപ്പോത്ത്, വെള്ളിയൂർ ജുമാ മസ്ജിദ് ഇമാം, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നു. നൊച്ചാട് ദയ സെൻറർ, വെള്ളിയൂർ ജുമാമസ്ജിദ്, മദ്രസത്തുൽ ഇഹ്സാൻ വെള്ളിയൂർ എന്നിവയുടെ സ്ഥാപകാംഗമാണ്. പിതാവ്: പരേതനായ കലന്തർ. മാതാവ്: തൈക്കണ്ടി മറിയം, ഭാര്യ: പൂക്കടവത്ത് സീനത്ത് (വെൽഫെയർ പാർട്ടി, പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗം, അധ്യാപിക ശാന്തി സദനം മദ്രസ, കാവിൽ) മക്കൾ: ഹസനുൽ ബന്ന, ജുമാന ഹസിൻ.