ബാലുശ്ശേരി: ടെക്സ്റ്റൈൽസ് ജീവനക്കാരൻ ട്രെയിനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പനങ്ങാട് കൊയിലോത്തുകണ്ടി സജിയാണ് (49) കോയമ്പത്തൂരിൽനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ഈറോഡിൽ വെച്ച് മരിച്ചത്. ബാലുശ്ശേരി ലക്ഷ്മി ടെക്സ്റ്റൈൽസ് ജീവനക്കാരനാണ്. വെള്ളിയാഴ്ചയാണ് സജി വസ്ത്രങ്ങൾ വാങ്ങാനായി കോയമ്പത്തൂരിലേക്ക് തിരിച്ചത്. ബസ് കണ്ടക്ടറായിരുന്ന സജി കോവിഡ് ലോക്ഡൗണിനെ തുടർന്ന് ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുകയായിരുന്നു. പനങ്ങാട്ടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ: ലിജിന. മക്കൾ: ദേവനന്ദ, നിവേദിത. സഹോദരി: ഷിജി.