കുറ്റ്യാടി: മുള്ളൻകുന്ന് പരേതനായ വരിക്കേങ്കിയിൽ കേളപ്പെൻറ മകൻ സുരേന്ദ്രൻ (61) നിര്യാതനായി. വാട്ടർ അതോറിറ്റി റിട്ട. ഓവർസിയറാണ്. ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം, പതിനൊന്നാം വാർഡ് വികസന സമിതി കൺവീനർ, കർഷകസംഘം മേഖല ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. മാതാവ്: മാത. ഭാര്യ: ഷീബ. മക്കൾ: അഞ്ജന, മഞ്ജുനാഥ്. സഹോദരങ്ങൾ: ഭാസ്കരൻ, രാജൻ, സത്യൻ, ശശീന്ദ്രൻ, പരേതനായ സുകുമാരൻ.